അനുജനോടുള്ള വൈരാഗ്യത്തില്‍ സഹോദരനെ  കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവിന്  ഗുരുതര പരിക്ക്, പ്രതികള്‍ ഒളിവില്‍

കാവുംപടി സ്വദേശി അരയാക്കൂല്‍ നസ്മി (43)നാണ് ഗുരുതര പരിക്കേറ്റത്.

New Update
46464

ഇരിട്ടി: യുവാവിനോടുള്ള വൈരാഗ്യത്തില്‍ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് പരാതി. കാവുംപടി സ്വദേശി അരയാക്കൂല്‍ നസ്മി (43)നാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തില്ലങ്കേരി കാവുംപടി സ്വദേശികളായ കുന്നത്ത് സുബൈര്‍, ബഷീര്‍, അഷറഫ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

Advertisment

വ്യാഴാഴ്ച രാത്രി തില്ലങ്കേരി കാവുംപടിയിലാണ് സംഭവം. നസ്മിന്റെ അനുജനോടുള്ള വൈരാഗ്യത്തില്‍ പ്രതികള്‍ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്രമിസംഘം നസ്മിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. നസ്മിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു. 

Advertisment