പയ്യന്നൂരില്‍ കുറുക്കന്റെ കടിയേറ്റ്  14 പേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ ആറരയ്ക്കായിരുന്നു സംഭവം.

New Update
53535444

പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് കുറുക്കന്റെ കടിയേറ്റ് 14 പേര്‍ക്ക് പരിക്ക്. കമലാക്ഷി (56), കൃഷ്ണന്‍ (72), ചന്ദ്രന്‍ (63), ദാമോദരന്‍ (72), കരുണാകരന്‍ (72), ദീപ (45), ശ്രീജ (46), സജീവന്‍ (47), കുഞ്ഞമ്ബു (85), സുഷമ (45), ഉമ (46), പ്രജിത്ത് (35), രാജന്‍ (56), കമലാക്ഷി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

Advertisment

ഇവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറരയ്ക്കായിരുന്നു സംഭവം. കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍, കുതിരുമ്മല്‍, മാട്ടുമ്മല്‍ കളരി, വണ്ണച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്കാണ് കടിയേറ്റത്. 

Advertisment