/sathyam/media/media_files/dJptd8A0LQ8XjpabnjbN.jpg)
കണ്ണൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി മികച്ച വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ഹൈദരാബാദ് കാലാപത്തര്‍ സ്വദേശിയായ സയ്യിദ് ഇക്ബാല്‍ ഹുസൈ(47)നെയാണ് കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് ഹൈദരാബാദിലെത്തി അറസ്റ്റ് ചെയ്തത്.
വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ട് കണ്ണൂര്‍ പുതിയതെരു സ്വദേശിയില്‍ നിന്ന് 29,25,000 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. ഷെയര്‍ ട്രെഡിങ് നടത്താനായി പ്രതി പരാതിക്കാരനെക്കൊണ്ട് എല്‍ട്ടാസ് ഫഡ് എന്ന വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് പ്രതികള്‍ ഉള്‍പ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ പരാതിക്കാരന് ഷെയര്‍ ട്രെഡിങ്ങിനായി നിര്‍ദേശങ്ങള്‍ നല്‍കി.
ഓരോ തവണ ട്രേഡിങ് നടത്തുമ്പോഴും ആപ്പില്‍ വലിയ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് അനുവദിച്ചില്ല.
ഇതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.
പരാതിക്കാരനെക്കൊണ്ട് 18,75,000 രൂപ ഈ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രതിയുടെ അക്കൗണ്ടില്‍ എട്ട് കോടിയില്‍പ്പരം തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതി ഇന്റര്‍നെറ്റ് ബാങ്കിങ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us