പയ്യന്നൂരില്‍ പണയസ്വര്‍ണം മാറ്റി വയ്ക്കാനെന്ന വ്യാജേനയെത്തി സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തു; പ്രതി പിടിയില്‍

മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെയാണ് പിടികൂടിയത്. 

New Update
5353535

കണ്ണൂര്‍: പയ്യന്നൂരില്‍ പണയ സ്വര്‍ണം മാറ്റി വയ്ക്കാനെന്ന വ്യാജേനയെത്തി സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍.
മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെയാണ് പിടികൂടിയത്. 

Advertisment

പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യധനകാര്യസ്ഥാപനത്തിലാണ് സംഭവം. മറ്റൊരു ധനകാര്യസ്ഥാപനത്തില്‍ പണയത്തിലുള്ള സ്വര്‍ണം പലിശ കൂടുതലായതിനാല്‍ ഇങ്ങോട്ടേക്ക് മാറ്റാമെന്നായിരുന്നു ആവശ്യം. മാനേജറെ പറഞ്ഞ് വിശ്വസിപ്പിച്ച് 45000 രൂപ വാങ്ങി. എന്നാല്‍, അബ്ദുള്‍ നാസര്‍ തിരിച്ചുവരാതായതോടെ തട്ടിപ്പ് പുറത്താകുകയായിരുന്നു. 

തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. സി.സി.ടിവി ദൃശ്യങ്ങളില്‍ ഇയാള്‍ പണവുമായി ഓടിരക്ഷപ്പെടുന്നത് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിലമ്പൂരുണ്ടെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment