കൊച്ചി: ബസില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിനി മരിച്ചു. പനങ്ങാട് കുട്ടിലഞ്ചേരി ജയകുമാറിന്റെ മകള്‍ കെ.ജെ. ശ്രീലക്ഷ്മി(16)യാണ് മരിച്ചത്. ഇന്ന് രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെ കുണ്ടന്നൂരില്‍ വച്ച് ബസില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ 8.10നായിരുന്നു സംഭവം. തേവര എസ്.എച്ച്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മൃതദേഹം മരട് പി.എസ്. മിഷന്‍ ആശുപത്രിയില്‍.