ചടയമംഗലത്ത് ദമ്പതികളെ പോലീസ് ആളുമാറി മര്‍ദിച്ചു;  കാട്ടാക്കട എസ്.ഐ ഉള്‍പ്പെടെയുള്ള  പോലീസുകാര്‍ക്കെതിരേ പരാതി

സംഭവത്തില്‍ കാട്ടാക്കട എസ്.ഐ മനോജ് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ ദമ്പതികള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.

New Update
75757

കൊല്ലം: ചടയമംഗലത്ത് പോലീസ് ആളുമാറി ദമ്പതികളെ മര്‍ദിച്ചതായി പരാതി. ചടയമംഗലം സ്വദേശികളായ സുരേഷ് ഭാര്യ ബിന്ദു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കാട്ടാക്കട എസ്.ഐ മനോജ് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ ദമ്പതികള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.

Advertisment

പ്രതിയെ പിടികൂടാനെത്തിയതായിരുന്നു കാട്ടാക്കട എസ്.ഐയും സംഘവും. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ പോലീസ് സംഘം സുരേഷിനെ മര്‍ദിക്കുകയായിരുന്നു.

പരാതിയെത്തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

Advertisment