പാലാ കാര്‍മ്മല്‍ മെഡിക്കല്‍ സെന്ററില്‍ കര്‍മ്മലമാതാവിന്റെ  തിരുന്നാളും ഹോസ്പിറ്റല്‍ ഡേയും സംയുക്തമായി ആഘോഷിച്ചു

കാര്‍മ്മല്‍ കുടുംബത്തില്‍ നിന്നും കൂടാതെ ക്ഷണിക്കപ്പെട്ടവരുമായി വൈദികരും സിസ്റ്റേസും ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തി

New Update
466

പാലാ: സെന്റ് വിന്‍സെന്റ് മോണാസ്ട്രി പ്രിയോര്‍ ഫാദര്‍ ജയിംസ് നരിതൂക്കില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. തിരുന്നാളില്‍ പങ്കെടുത്ത് പരി. അമ്മയുടെ മാതൃവാത്സല്യവും അനുഗ്രഹങ്ങളും സ്വീകരിക്കാന്‍ കാര്‍മ്മല്‍ കുടുംബത്തില്‍ നിന്നും കൂടാതെ ക്ഷണിക്കപ്പെട്ടവരുമായി വൈദികരും സിസ്റ്റേസും ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തി. തുടര്‍ന്ന് ഹോസ്പിറ്റല്‍ ഡേ ആഘോഷങ്ങള്‍ നടന്നു. 

Advertisment

പൗരോഹിത്യത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന ആശുപത്രി ചാപ്ലിന്‍ ഫാദര്‍ അലക്‌സാണ്ടര്‍ ഓലിക്കലിനെ ബൊക്ക നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. ഓലിക്കലച്ചന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആശുപത്രി അഡ്മിനിസ്‌ട്രേട്ടര്‍ സിസ്റ്റര്‍ സെല്‍വിന്‍ സി.എം.സി സ്വാഗതം ആശംസിച്ചു.

പ്രെവന്‍ഷ്യാള്‍ സിസ്റ്റര്‍ സിജി തെരേസ്, പാലാ നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്ററ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ വിജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബെറ്റി ജോസ്, ഫിസിഷ്യന്‍ തോമസ് പൊരുന്നോലി, സിസ്റ്റര്‍ മരിയ ആന്റോ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്ടര്‍മാരും, സിസ്‌റ്റേ ഷ്‌സും നഴ്‌സുമാരും, മറ്റു സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത ഡാന്‍സും, പാട്ടും, സ്‌കിറ്റും, കോമഡി ഷോയും എല്ലാമായി കാര്‍മ്മല്‍ മെഡിക്കല്‍ സെന്റര്‍ കുടുംബം സായാഹ്നം ഉത്സവമാക്കി മാറ്റി. തുടര്‍ന്ന് സ്‌നേഹവിരുന്നുമുണ്ടായിരുന്നു.

Advertisment