Advertisment

സ്വകാര്യ ബസുകളുടെ സമായക്രമത്തെച്ചൊല്ലി തര്‍ക്കം:  ജാക്കി ലിവര്‍കൊണ്ട് തലയ്ക്കടിയേറ്റ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; പ്രതി അറസ്റ്റില്‍

കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണമുണ്ടായത്.

New Update
35353555

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമായക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളില്‍ വച്ച് ജാക്കി ലിവര്‍കൊണ്ട് തലയ്ക്കടിച്ചു. കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണമുണ്ടായത്.

Advertisment

ഗുരുതര പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പി.കെ. ഷഹീറിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി നൗഷാദ് പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയം ഷഹീര്‍ നൗഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റു ബസുകളിലെ ജീവനക്കാരെത്തി ഷഹീറിനെ തടഞ്ഞെങ്കിലും ഇതിനിടയില്‍ ജാക്കി ലിവര്‍ എടുത്ത് നൗഷാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

Advertisment