/sathyam/media/media_files/4JJ4LsIDjhDnYz8HgoIH.jpg)
മലപ്പുറം: അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയില്‍. 15 വയസുകാരനെ ഉപയോഗിച്ചാണ് മധ്യവയസ്‌കനില്‍ നിന്ന് സംഘം പണം തട്ടിയത്.
കാവനൂര്‍ സ്വദേശി ഇര്‍ഫാന്‍, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണന്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. അരീക്കോട് സ്വദേശിയായ പരാതിക്കാരനും 15 വയസുകാരനും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയം. തുടര്‍ന്ന് ഇരുവരും അരീക്കോട് വച്ച് നേരില്‍ കാണാമെന്ന് തീരുമാനിച്ചു.
തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ അരീക്കോട് എത്തിയപ്പോള്‍ പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതില്‍ 40000 രൂപ പരാതിക്കാരന്‍ സംഘത്തിന് കൈമാറി. എന്നാല്‍, സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us