New Update
/sathyam/media/media_files/2024/10/22/B58JvnIm6hv2Pmy3R0mp.jpg)
മലപ്പുറം: തിരൂരങ്ങാടിയില്‍ കത്തിക്കുത്തില്‍ യുവാവിന് ഗുരുതര പരിക്ക്. തോട്ടശേരി സ്വദേശി ജംഷീദലിക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേളാരി പടിക്കല്‍ സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന.
Advertisment
തിരൂരങ്ങാടി കൊടുവായൂരില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ പ്രതി റോഡരികില്‍ നിന്നിരുന്ന മൂന്നംഗ സംഘത്തിനടുത്തേക്ക് പാഞ്ഞടുക്കുന്നതാണ് ദൃശ്യങ്ങളില്‍.
പിന്നാലെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളില്‍ ഒരാളെ മര്‍ദ്ദിച്ചു. അദ്ദേഹം ഓടി രക്ഷപ്പെട്ടതോടെ മറ്റൊരു യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
പ്രതിയും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us