മലപ്പുറം: വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിങ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഊര്‍ക്കടവ് സ്വദേശി അബ്ദുള്‍ റഷീദാ(40)ണ് മരിച്ചത്.
ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് സംഭവം. കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് കടയില്‍ അബ്ദുല്‍ റഷീദ് മാത്രമാണുണ്ടായിരുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.