പാലക്കാട്: കോട്ടായിയില്‍ അമ്മയേയും മകനെയും മരിച്ച നിലയില്‍. കോട്ടായി സ്വദേശി ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ എന്നിവരാണ് മരിച്ചത്. രോഗബാധിതയായ അമ്മ മരിച്ചതറിഞ്ഞതിന്റെ മനോവിഷമത്തില്‍ മകന്‍ ജീവനൊടുക്കിയെന്നാണ് നിഗമനം.
ഒരാഴ്ചയായി ചിന്ന പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇരുവരുടെയും മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
പുലര്‍ച്ചെ ആറിന് വീടിന് സമീപത്തെ പറമ്പില്‍ ഗുരുവായൂരപ്പനെ തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. പിന്നീട് വീട്ടിലെത്തി നോക്കിയപ്പോള്‍ ചിന്നയെ കിടക്കയില്‍ മരിച്ച നിലയിലും കാണുകയായിരുന്നു.