സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ പാലക്കാട് ലീജിയന്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി

പിന്നണി ഗായകനും നാടന്‍ പാട്ടു കലാകാരനുമായ പ്രണവം ശശി ഓണാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. 

author-image
ജോസ് ചാലക്കൽ
Updated On
New Update
4646

മലമ്പുഴ: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലക്കാട് ലീജിയന്‍  ഓണാഘോഷവും കുടുംബ സംഗമവും മലമ്പുഴ ഹോട്ടല്‍ ട്രൈപെന്റയില്‍ നടന്നു. പ്രസിഡന്റ് അഡ്വ. പി. പ്രേംനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സിനിമ പിന്നണി ഗായകനും നാടന്‍ പാട്ടു കലാകാരനുമായ പ്രണവം ശശി ഓണാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. 

Advertisment

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ദേശീയ വൈസ് പ്രസിഡന്റ് കെ. മുരളീധരന്‍ മുഖ്യാതിഥിയായി. വയനാട് ദുരിത ബാധിതര്‍ക്കും വൃക്ക രോഗ ബാധിതര്‍ക്കുമുള്ള സഹായങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സീനിയര്‍ ചേംബര്‍ അംഗങ്ങളുടെ കലാ പരിപാടികളുമുണ്ടായി. 

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മുന്‍ ദേശീയ പ്രസിഡന്റ് ബി. ജയരാജന്‍, ദേശീയ കോര്‍ഡിനേറ്റര്‍ പ്രഫ. എ. മുഹമ്മദ് ഇബ്രാഹിം സെക്രട്ടറി ആര്‍. ജയപ്രകാശ്, ട്രഷറര്‍ വിനോദ് പ്ലാകോട്, അഡ്വ: ജി. ജയചന്ദ്രന്‍, ജയശ്രീ ബാലകൃഷ്ണന്‍, ദീപ ജയ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറി ചടങ്ങില്‍ പ്രകാശനം ചെയ്തു. കെ. ദേവദാസ് നന്ദി പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു. 

Advertisment