New Update
/sathyam/media/media_files/fgc57gBWH8GlO99yBCDO.jpg)
തൃശൂര്‍: ചാമക്കാലയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടില്‍ സുബിത(34)യാണ് പിടിയിലായത്.
Advertisment
കൊച്ചിക്കാട്ട് വീട്ടില്‍ സത്യഭാമയുടെ മാലയാണ് പ്രതി കവര്‍ന്നത്. എന്നാല്‍, വയോധിക ബഹളം വച്ചതോടെ ഇവര്‍ മാല ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു