Advertisment

പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരം, പരാതി കിട്ടിയാല്‍ നടപടികള്‍ സ്വീകരിക്കും: ഗവര്‍ണര്‍

" ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണ്"

New Update
57575

തിരുവനന്തപുരം: പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 

Advertisment

പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണ്. പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണ്. ഇതില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

പൂക്കോട് വെറ്ററിനറി കോളജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടി അന്തിമ തീരുമാനമല്ല.  ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കും തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Advertisment