New Update
/sathyam/media/media_files/yA07n3bgp20LKVekaF1d.webp)
വയനാട്: ദുരന്ത ബാധിത മേഖലകളിലെ തിരച്ചില്‍ ശരിയായ രീതിയില്‍ പുരോഗമിക്കുന്നു. ചെളി നിറഞ്ഞ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും പുഞ്ചിരി മട്ടത്ത് തിരച്ചില്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി കെ. രാജന്‍.
Advertisment
കഡാവര്‍ ഡോഗിനെ ഉപയോഗിച്ച് പരിശോധന നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തിരച്ചില്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ.
അതുവരെ തിരച്ചില്‍ തുടരും.
പല ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സേനാ തലവന്മാരുമായി ഇന്ന് യോഗം ചേരും. വ്യത്യസ്തമായ റഡാറുകള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തി വരികയാണ്. ശരിയായ രീതിയിലാണ് തിരച്ചില്‍ പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.