കോട്ടയം: സ്‌കൂളിലെ ഓട്ടമത്സരത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. ആര്‍പ്പുക്കര സ്വദേശി ക്രിസ്റ്റലാണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍പ്പുക്കര സെന്റ് ഫിലോമിനാ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.