Advertisment

എടപ്പാളില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ടോര്‍ച്ച്  പൊട്ടിത്തെറിച്ച് കിടപ്പുമുറിക്ക് തീ പിടിച്ചു;  മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം

നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കല്‍ ഫാരിസിന്റെ വീട്ടിലാണ് അപകടമുണ്ടായത്.

New Update
35353

എടപ്പാള്‍: ചാര്‍ജ് ചെയ്യാന്‍ വച്ച ടോര്‍ച്ച് പൊട്ടിത്തെറിച്ച് കിടപ്പുമുറിക്ക് തീ പിടിച്ചു. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കല്‍ ഫാരിസിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവന്‍ സാമഗ്രികളും കത്തിനശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. 

Advertisment

ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. പൊട്ടിത്തെറി നടന്ന സമയത്ത് വീട്ടുകാര്‍ പുറത്തായതിനാല്‍ വന്‍ അപകടം ഒഴിവായി. നാട്ടുകാരും പൊന്നാനിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്.

 

 

Advertisment