New Update
/sathyam/media/media_files/InuTVJ1HaRtquZdQIsvh.jpg)
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വിജയനെയാണ് അറസ്റ്റ് ചെയ്തത്. വട്ടപ്ലാമൂട്ടില്‍ ഹോട്ടല്‍ നടത്തുന്ന വാസുദേവ(56)നെയാണ് പ്രതി കുത്തിയത്.
Advertisment
ബുധനാഴ്ച രാത്രിയാണ് സംഭവം. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും