കൊല്ലം: കൊല്ലത്ത് യുവതി കുളത്തില്‍ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ്. സ്‌കൂളിലെ അധ്യാപിക ശ്രീജ(35)യാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം കടയ്ക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. കുളത്തില്‍ ചാടിയ യുവതിയെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.