തിരുവനന്തപുരം: വയനാട്ടിലെ സഹോദരങ്ങളെ രക്ഷിക്കാന്‍ സാധിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
വയനാട്ടിലെ സഹോദരങ്ങളെ രക്ഷിക്കാന്‍ സാധിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടില്‍ ഇത്രയും വലിയ ദുരന്തമുണ്ടാകാന്‍ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണ്.
കേരളത്തിനു പ്രളയ-പ്രകൃതിദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസ്- സി.പി.എം. അംഗങ്ങള്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നു തെളിഞ്ഞിരിക്കുകയാണ്.
ഒരാഴ്ച മുമ്പേ എന്‍.ഡി.ആര്‍.എഫ്. സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതിരുന്നതെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.