മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ടത് മൂന്നു മാസംമുമ്പ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

അഞ്ചല്‍ തഴമേല്‍ സ്വദേശി അബ്ദുല്‍ റസാഖാ(20)ണ് പിടിയിലായത്. 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
757575

അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ തഴമേല്‍ സ്വദേശി അബ്ദുല്‍ റസാഖാ(20)ണ് പിടിയിലായത്.  പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കേസ് നടന്നത് അഞ്ചല്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. 

Advertisment

പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് പോക്‌സോ കേസെടുക്കുകയായിരുന്നു. മൂന്നുമാസത്തിന് മുമ്പ് അബ്ദുല്‍ റസാഖ് മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു. ഈ കേസില്‍ കോട്ടയം കുമരകം പോലീസ് കേസ് എടുത്ത് പ്രതിയെയും പെണ്‍കുട്ടിയെയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. യുവാവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് പറഞ്ഞതിനാല്‍ ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ കോടതി വിട്ടയച്ചിരുന്നു.

അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരീഷ്, സബ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment