ബി.ജെ.പിയിലേക്കു പോയ ഈഴവ വോട്ടുകള്‍ തിരിച്ചെത്തിക്കുന്നതില്‍ സി.പി.എം. പരാജയപ്പെട്ടു? സി.പി.എം. നിലപാടുകളില്‍ പലവട്ടം അതൃപ്തി പ്രകടമാക്കി വെള്ളാപ്പള്ളി നടേശന്‍; പാര്‍ട്ടിയെ തഴഞ്ഞവരെ തിരിച്ചെത്തിക്കാന്‍ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീക്കങ്ങള്‍ പാളിയോ..?

തുടര്‍ച്ചയായി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വരുന്നതു സി.പിഎം. നീക്കം പാളിയതിനു സൂചനയായി കരുതുന്നവര്‍ ഏറെയാണ്. 

New Update
6333

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് പോയ ഈഴവ വോട്ടുകളുടെ തിരിച്ചു പിടിക്കാന്‍ സി.പി.എം. നടത്തിയ ശ്രമങ്ങള്‍ക്കു തിരിച്ചടി. തുടര്‍ച്ചയായി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വരുന്നതു സി.പിഎം. നീക്കം പാളിയതിനു സൂചനയായി കരുതുന്നവര്‍ ഏറെയാണ്. 

Advertisment

പിണറായി വിജയന്‍ നിലവില്‍ ശൈലി മാറ്റേണ്ട ആവശ്യമില്ല. എല്‍.ഡി.എഫ്. തന്നെ മൂന്നാമതും കേരളത്തില്‍ അധികാരത്തിലെത്തും. ഒരു പാര്‍ട്ടിയോടും എനിക്കു വിരോധമില്ല, ഒരു പാര്‍ട്ടിയോടും വിധേയത്വവുമില്ല. പച്ചയും ചുവപ്പും അല്ല, മഞ്ഞ പുതപ്പിക്കാനാണ് എന്റെ ശ്രമമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെള്ളാപ്പള്ളി പറഞ്ഞത്. 

സി.പി.എമ്മിനും സര്‍ക്കാരിനും അനുകൂലമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവന പുറപ്പെടുവിച്ചത് സി.പി.എം. നിലപാട് കടുപ്പിച്ചതോടെയെന്നു സൂചന. അതേ സമയം, പാര്‍ട്ടി വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറയ്ക്കാന്‍ വെള്ളാപ്പള്ളി തയ്യാറായിരുന്നില്ല. ഇതു സി.പി.എം. നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയെത്തുടര്‍ന്നാണെന്ന് കരുതുന്നവര്‍ ഏറെയാണ്.

മുമ്പും കടുത്ത സി.പി.എം. വിമര്‍ശനവുമായതി വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. സി.പി.എമ്മിന്റെ ശൈലി മാറ്റിയാല്‍ ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്ത് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും ഈഴവ വോട്ടുകള്‍ നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്നു പരിശോധിച്ചു തിരുത്തുകയാണു സി.പി.എം. ചെയ്യേണ്ടത്. 

ഇടതുപക്ഷം ഇത്രയും തോറ്റതിനു കാരണം സാധാരണക്കാരെ മറന്നുപോയതാണ്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ എന്തൊക്കെ ചെയ്തു? എന്തെങ്കിലും കിട്ടിയോ? കാലഘട്ടം മാറുമ്പോള്‍ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

പിന്നാലെ വെള്ളാപ്പള്ളിയുടെ വാക്കുകള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ഇതോടെയാണു പിണറായി വിജയന്‍ നിലവില്‍ ശൈലി മാറ്റേണ്ട ആവശ്യമില്ല. എല്‍.ഡി.എഫ്. തന്നെ മൂന്നാമതും കേരളത്തില്‍ അധികാരത്തിലെത്തുമെന്നു വെള്ളാപ്പള്ളി പറഞ്ഞത്. സമ്മര്‍ദങ്ങള്‍ക്കു പിന്നാലെ സി.പി.എം. ശൈലി മാറ്റേണ്ടെന്നു പറയുന്ന വെള്ളാപ്പള്ളി ലക്ഷ്യം വയ്ക്കുന്നതു ഈഴവ സമുദായം സരംക്ഷണം നല്‍കുന്ന ബി.ജെ.പിക്കൊപ്പം ചേരുമെന്നു തന്നെയാണ്.

സി.പി.എം. ഈഴവ സമുദായംഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മേഖലകളില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച അധിക വോട്ട് തിരിച്ചു പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ മന്ത്രി വി.എന്‍. വാസവനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. 

ഈഴവ സമുദായാംഗവും എസ്.എന്‍.ഡി.പി. നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വാസവനു പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കാനാകുമെന്ന വിശ്വാസത്തിനാണു വെള്ളാപ്പള്ളിയുടെ തുടര്‍ച്ചായായുള്ള പ്രസ്താവനകളിലൂടെ മങ്ങലേല്‍ക്കുന്നത്.

സി.പി.എം. സംസ്ഥാന കമ്മറ്റി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ഈഴവ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും പരമ്പരാഗതമായി പാര്‍ട്ടിക്ക് ലഭിച്ചിരുന്ന വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി മാറിയെന്നായരുന്നു കണ്ടെത്തല്‍. 

തദേശസ്വയം ഭരണ തെരെഞ്ഞടുപ്പിന് ഇനി ഒരു വര്‍ഷം മാതം ബാക്കി നില്‍ക്കേ ബി.ജെ.പിയിലേക്ക് പോയ ഈഴവ വോട്ടുകള്‍ തിരികെ പിടിക്കാനായില്ലെങ്കില്‍ ആലപ്പുഴ, കോട്ടയം, ഉള്‍പ്പടെ പല ജില്ലകളിലും സി.പി.എമ്മിന് വലിയ തിരിച്ചടി നേരിടേണ്ടി വരും.

Advertisment