തിരുവനന്തപുരം: മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവെ പോലീസ് ജീപ്പ് നദിയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പോലീസുകാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പേട്ട പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പാര്‍വ്വതി പുത്തനാറിലേക്കാണ് വാഹനം മറിഞ്ഞത്. കരിക്കയ്ക്കത്താണ് സംഭവം. ഇടുങ്ങിയ വഴിയില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ ജീപ്പ് മറിയുകയായിരുന്നു.