New Update
/sathyam/media/media_files/2025/10/07/3b3157d8-475f-4dc7-971a-305b1aed9723-1-2025-10-07-17-14-37.jpg)
സവാള നീര് മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയാനും സഹായിക്കുന്ന ഒരു പ്രതിവിധിയാണ്, കാരണം ഇതില്‍ മുടിവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ സള്‍ഫറും, ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. സവാള നീര് നേരിട്ട് തലയോട്ടിയില്‍ പുരട്ടുകയോ വെളിച്ചെണ്ണ പോലുള്ള എണ്ണകളുമായി ചേര്‍ത്തോ ഉപയോഗിക്കാം. ശേഷം മിനിറ്റുകള്‍ കഴിഞ്ഞ് കഴുകി കളയുക.
Advertisment
ഒരു സവാള ചെറിയ കഷണങ്ങളാക്കി മുറിച്ച്, മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ശേഷം ഇതില്‍ നിന്ന് നീര് അരിച്ച് എടുക്കണം. വൃത്തിയാക്കിയ തലയോട്ടിയുടെയും മുടിയുടെയും ഭാഗങ്ങളില്‍ വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് ഈ നീര് പുരട്ടുക. മൃദുവായി വൃത്താകൃതിയില്‍ തലയോട്ടിയില്‍ മസാജ് ചെയ്യുക.
ഏകദേശം 20 മുതല്‍ 30 മിനിറ്റ് വരെ ഈ നീര് തലയില്‍ പുരട്ടി വയ്ക്കുക. വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.