മട്ടന്നൂരില്‍ വെള്ളം കയറിയ റോഡിലൂടെ  ഓടിച്ചുപോയ കാര്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയി; കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു

New Update
66

കണ്ണൂര്‍: മട്ടന്നൂരില്‍ കനത്തമഴയില്‍ വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോകുന്നതിനിടെ കാര്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയി. കാര്‍ യത്രികരായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisment

ഇന്ന് പുലര്‍ച്ചെ വെളിയമ്പ്ര കൊട്ടാരം പെരിയത്താണ് സംഭവം. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചു പോകുന്നതിനിടെ, റോഡരികില്‍ വെള്ളം നിറഞ്ഞ താഴ്ച്ചയിലേക്ക് നിയന്ത്രണം വിട്ട് കാര്‍ ഒഴുകുകയായിരുന്നു. കര്‍ണാടക രജിസ്ട്രേഷന്‍ കാറാണ് മുങ്ങിയത്. 

Advertisment