കണ്ണൂരില്‍ വെള്ളപൊക്കത്തില്‍നിന്ന് കൈക്കുഞ്ഞ്  ഉള്‍പ്പെടെയുള്ള കുടുംബത്തെ സാഹസികമായി  രക്ഷിച്ച് അഗ്നിരക്ഷാസേന

വിവരമറിയച്ചതോടെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷാദൗത്യത്തിനിറങ്ങുകയായിരുന്നു.

New Update
757

കണ്ണൂര്‍: ചെറുപ്പുഴയില്‍ കനത്ത മഴയില്‍ തേജസ്വിനി പുഴയ്ക്കുള്ളിലെ തുരുത്തില്‍ അകപ്പെട്ട കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷിച്ചു.

Advertisment

മനുപ്-ബിജി ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ആരോണ്‍ ഉള്‍പ്പെടെയാണ് തേജസ്വിനിയുടെ മധ്യത്തിലുള്ള തുരുത്തില്‍ വെള്ളപൊക്കത്തില്‍ ഇന്നലെ ഒറ്റപ്പെട്ടത്. 

പുഴയിലൂടെ തുരുത്തിലേക്ക് നാട്ടുകാര്‍ നിര്‍മിച്ച മരപ്പാലം കര്‍ണാടക വനത്തില്‍നിന്ന് കൂറ്റന്‍ മരം ഒഴുകിയെത്തി പാലത്തിലിടച്ചതോടെ തകര്‍ന്നു. ഇതോടെ കുടുംബങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. 
വിവരമറിയച്ചതോടെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷാദൗത്യത്തിനിറങ്ങുകയായിരുന്നു.

Advertisment