കണ്ണൂരില്‍ എല്‍.പി. സ്‌കൂളിന്റെ  ഓഫീസ് മുറി കുത്തിത്തുറന്ന്  കള്ളന്‍ മോഷ്ടിച്ചത് 40 മുട്ടകളും 1800 രൂപയും

ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി. എല്‍.പി. സ്‌കൂളിലാണ് സംഭവം. 

New Update
646

കണ്ണൂര്‍: കണ്ണപുരത്തത്ത് സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് 40 മുട്ടകള്‍ മോഷ്ടിച്ചു. ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി. എല്‍.പി. സ്‌കൂളിലാണ് സംഭവം. 

Advertisment

കുട്ടികള്‍ക്ക് പാകം ചെയ്ത് നല്‍കാന്‍ സൂക്ഷിച്ചിരുന്ന മുട്ടകളാണ് മോഷ്ടിച്ചത്. മുട്ടയ്ക്കൊപ്പം ഡയറിയില്‍ സൂക്ഷിച്ചിരുന്ന 1800 രൂപയും മോഷ്ടിച്ചു. ആകെ 2500 രൂപയുടെ മുതലുകള്‍ നഷ്ടപ്പെട്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ജൂലായ് 15നും 18ന് രാത്രി 7.15നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് പ്രധാനാധ്യാപിക പി.ജെ. രേഖ ജെയ്സി പറഞ്ഞു. കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment