കോഴിക്കോട്: നാദാപുരത്ത് വില്‍പ്പനയ്ക്കായി ബസില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ശക്തി പാദ മൈറ്റി(50)നെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്ന് 20 കുപ്പി മാഹി മദ്യം പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നാദാപുരം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.