Advertisment

മാങ്കാവ് ലുലുമാളില്‍നിന്ന് 10 മാസം പ്രായമുള്ള  കുട്ടിയുടെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങി; ദമ്പതികള്‍ പിടിയില്‍

കാസര്‍കോഡ് പടന്നയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

New Update
24242442422

കോഴിക്കോട്: മാങ്കാവ് ലുലുമാളില്‍ പ്രയര്‍ റൂമില്‍ കയറി 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ദമ്പതികള്‍ പിടിയിയില്‍. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ഫസിലുല്‍ റഹ്മാന്‍ (35), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി നിയായ ഷാഹിന (39)എന്നിവരാണ് പിടിയിലായത്. കാസര്‍കോഡ് പടന്നയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

Advertisment

26നാണ് സംഭവം. ലുലു മാളില്‍ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടിയുടെ കഴുത്തിലെ ഒന്നേകാല്‍ പവന്‍ സ്വര്‍ണമാലയാണ് പ്രതികള്‍ പിടിച്ചുപറിച്ചത്. തുടര്‍ന്ന് പ്രതികള്‍ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്.

 

Advertisment