/sathyam/media/media_files/eh9L7WtSxQjZsgycQzH2.jpg)
കൊല്ലം: കൊട്ടിയത്ത് ഭൂമിക്കടിയിലൂടെ പോകുന്ന കെ.എസ്.ഇ.ബിയുടെ 11 കെ.വി യു.ജി. കേബിള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച മോഷ്ടാക്കള്‍ക്ക് ഷോക്കേറ്റെന്ന് സംശയം. വൈദ്യുതി ബന്ധം ട്രിപ്പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വ്യാഴാഴ്ച രാത്രി 12.30ന് ദേശീയപാതയില്‍ ഉമയനല്ലൂര്‍ പട്ടരുമുക്ക് പള്ളിക്കടുത്ത്‌നിന്ന് 11 കെ.വി. ലൈനിന്റെ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ മുറിച്ചുകടത്താനാണ് ശ്രമിച്ചത്. കേബിള്‍ മുറിക്കുന്നതിനിടെ മോഷ്ടാക്കളുടേതെന്ന് കരുതുന്ന ലൈറ്ററും കമ്പിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പട്ടരുമുക്കില്‍ കേബിള്‍ മുറിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസപ്പെട്ടത് കൂടാതെ വൈദ്യുതി ബോര്‍ഡിന് വലിയ നഷ്ടമാണുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us