മഞ്ചേരി: ഇരുപതുകാരിയുടെ കണ്ണില്‍നിന്ന് കണ്ടെടുത്തത് 16 സെന്റീമീറ്റര്‍ നീളമുള്ള വിര. കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടായതിനെത്തുടര്‍ന്ന് യുവതി പല ആശുപത്രികളില്‍ പോയെങ്കിലും രോഗം മാറാത്തതിനെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍കോളേജിലെ നേത്രരോഗ വിഭാഗത്തിലെത്തില്‍ കാണിക്കുകയായിരുന്നു.
ഡോ. അനൂപ് രവിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്‍പോളയുടെ മുകളിലായി 16 സെന്റീമീറ്റര്‍ നീളമുള്ള വിര കണ്ടെത്തുകയായിരുന്നു. സൂക്ഷ്മപരിശോധനയില്‍ ഈ വിര ഇടതു കണ്‍പോളയില്‍നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നതായി കണ്ടു.
തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു. ലോവ ലോവ ഇനത്തില്‍പ്പെട്ട 'കണ്ണ് പുഴു'വാണിതെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായി അറിയാന്‍ വിരയെ മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു.