New Update
/sathyam/media/media_files/IGUexlDz1GdlJMmbFm3g.jpg)
കണ്ണൂര്‍: സൂപ്പര്‍ മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പഴങ്ങളും പച്ചക്കറികളുമുള്‍പ്പടെ സാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കിയാല്‍ പതിനായിരം രൂപ പിഴ ചുമത്തുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Advertisment
പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്ത് നല്‍കുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് പരാതി ലഭിച്ചിട്ടുണ്ട്.
2020 ജനുവരി 27ലെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വില്‍ക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്ന് ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us