ഇടുക്കി: കുമളി ബസ് സ്റ്റാന്‍ഡില്‍ ഒരാള്‍ക്ക് കത്തിക്കുത്തേറ്റു. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പോലീസ് അറസ്റ്റ് ചെയ്തു. മഹേശ്വരന്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
കുമളി ബസ് സ്റ്റാന്‍ഡില്‍ വച്ച് സുനിലിനെ മഹേശ്വരന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മഹേശ്വരനും ഭാര്യയും നാളുകളായി പിരിഞ്ഞ് കഴിയുകയാണ്. മുമ്പ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച പ്രശ്നം പറഞ്ഞ് തീര്‍ക്കാന്‍ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് മഹേശ്വരന് സുനിലിനെ കുത്തുകയായിരുന്നു.