New Update
/sathyam/media/media_files/2025/03/15/rpxnEEm1Utet973m3DJE.jpg)
കണ്ണൂര്‍: ഉളിക്കലില്‍ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
Advertisment
ഉളിക്കല്‍ സ്വദേശി മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ലഹരി വില്‍പ്പനയ്ക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു.
വെള്ളിയാഴ്ച അഞ്ചിനാണ് സംഭവം. ക്വാര്‍ട്ടേഴ്സില്‍ എത്തിയ പോലീസ് സംഘം വാതിലില്‍ മുട്ടിയെങ്കിലും പ്രതികള്‍ വാതില്‍ തുറന്നില്ല. വാതില്‍ ചവിട്ടി പൊളിച്ചാണ് പോലീസ് സംഘം അകത്ത് കയറിയത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് അഞ്ച് ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. പ്രതികള്‍ മയക്കുമരുന്ന് ടോയ്ലെറ്റില്‍ ഇട്ട് നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും തടയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us