കോഴിക്കോട്: ഉണ്ണികുളം വീര്യമ്പ്രം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി. നിബ്രാസ് എന്ന പതിനേഴു വയസുകാരനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മുതലാണ് കാണാതായത്. ബന്ധുക്കള്‍ ബാലുശേരി പോലീസില്‍ പരാതി നല്കി.
നിബ്രാസിനെ വൈകിട്ട് നാലിന് നരിക്കുനി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചിലര്‍ കണ്ടിരുന്നു. കാണാതാകുമ്പോള്‍ മഞ്ഞ ടീ ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ നരിക്കുനിയിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതായി വിവരം ലഭിച്ചു. വിവരം ലഭിക്കുന്നവര്‍ ബാലുശേരി പോലീസ് സ്റ്റേഷനിലോ 9526771175, 9562630849 എന്നീ നമ്പരുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.