New Update
/sathyam/media/media_files/ppXyKP2rbSuiJ3xsyI5J.jpg)
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നിന്ന് കാല്‍നടയായി മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോയവരുടെ സംഘത്തിലേക്ക് വാന്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു.
Advertisment
പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് കുളങ്ങര വീട്ടില്‍ ജോസഫിന്റെ മകന്‍ ഷോണ്‍ ജോസഫാ(21)ണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പട്ടണക്കാട് തിങ്കള്‍ രാവിലെയായിരുന്നു അപകടം. ഷോണിന്റെ അമ്മ: ഷൈനി. സഹോദരി: ഷിയ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us