ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവര്‍ ചിത്രദുര്‍ഗ ജില്ലയിലെ ഡൊഡ്ഡേരി ഗ്രാമത്തിലുള്ളവരാണ്.
ശിവമോഗ മൃഗശാലയ്ക്ക് സമീപത്താണ് സംഭവം. ശിവമോഗയിലെ ശിഗന്തുരുവില്‍ നിന്നു മടങ്ങുന്നതിടെയാണ് ഇവരുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.