വയനാട്: ഉരുള്‍പൊട്ടലില്‍ പുറംലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ന്നതോടെ വയനാട്ടിലെ മുണ്ടക്കൈ, അട്ടമല മേഖലകള്‍ പൂര്‍ണമായി ഒറ്റപ്പെട്ടു.
ചൂരല്‍മലയിലും ഇവിടെനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയിലുമാണ് പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായത്. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍,
മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. താത്ക്കാലിക പാലം നിര്‍മിച്ചോ, എയര്‍ലിഫ്റ്റിംഗ് വഴിയോ പ്രദേശത്ത് എത്തിച്ചേരാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.