Advertisment

പുറമ്പോക്ക് ഭൂമി വൃത്തിയാക്കാനെത്തിയ  പഞ്ചായത്ത് അംഗത്തെ സമീപവാസി തലയ്ക്കടിച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി

അമ്പലപ്പുഴ തെക്ക് 12-ാം വാര്‍ഡ് അംഗം മനോജ് കുമാറിനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.

New Update
6464

അമ്പലപ്പുഴ: പുറമ്പോക്ക് ഭൂമി വൃത്തിയാക്കുന്ന ആവശ്യത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം എത്തിയ പഞ്ചായത്ത് അംഗത്തെ സമീപവാസി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി.

Advertisment

അമ്പലപ്പുഴ തെക്ക് 12-ാം വാര്‍ഡ് അംഗം മനോജ് കുമാറിനെയാണ് പുറമ്പോക്ക് ഭൂമിയോട് ചേര്‍ന്ന് താമസിക്കുന്നയാളും മകനും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മനോജ് കുമാര്‍ പോലീസില്‍ പരാതി നല്‍കി.

നിലവിലുള്ള വഴി കാടുപിടിച്ച് കിടക്കുന്നതിനാkerല്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി നല്‍കണമെന്ന കുടുംബശ്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പഞ്ചായത്ത് അംഗം ഇവരോടൊപ്പം സ്ഥലത്തെത്തിയത്. 

ഈ സമയം മകനോടൊപ്പം സമീപവാസി കൈയില്‍ കരുതിയിരുന്ന ഇരുമ്പ് പൈപ്പില്‍ ഘടിപ്പിച്ച ചവര്‍ ഇരണ്ടിയുമായി അസഭ്യം വിളിച്ച് തലക്കടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ് മാറുന്നതിനിടെ നിലത്തുവീണ മനോജിനെ കുടുംബശ്രീ പ്രവര്‍ത്തകരും മറ്റുചിലരും ചേര്‍ന്ന് സമീപത്തെ മറ്റൊരു വീട്ടിലെത്തിച്ചു. പട്ടികജാതിയില്‍പ്പെട്ട ഗൃഹനാഥനെ അക്രമിച്ച കേസില്‍ ജാമ്യത്തിലിരിക്കെയാണ് ഇയാള്‍ പഞ്ചായത്ത് അംഗത്തെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

 

Advertisment