തിരുവനന്തപുരം: പാറക്കുളത്തില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നഗരൂര്‍ കടവിള പുല്ലതോട്ടം ആകാശ് ഭവനില്‍ സുദര്‍ശനന്‍ ബേബി ദമ്പതികളുടെ മകന്‍ ആദര്‍ശാ(28)ണ് മരിച്ചത്.
കടവിള സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് സംഭവം. കടവിളയിലെ അദാനിയുടെ പാറ ക്വാറിക്ക് സമീപം ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തില്‍ സുഹൃത്തിനോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ആദര്‍ശ് അപകടത്തില്‍പ്പെടുകയായിരുന്നു.