കണ്ണൂര്‍: കണ്ണൂരില്‍ തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറ്. പയ്യന്നൂരിനും പഴയങ്ങാടിക്കുമിടയിലായിരുന്നു സംഭവം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബി 5 കോച്ചിന്റെ ജനല്‍ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു.
ട്രെയിന്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍നിന്നു പുറപ്പെട്ട് പഴയങ്ങാടി എത്തുന്നതിന് മുമ്പാണ് സംഭവം. റെയില്‍വേ പോലീസിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.