New Update
/sathyam/media/media_files/uP8NI67pnek3xn8r5pAC.jpg)
തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്രസയില്‍ നിന്നും രാവിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 12 വയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Advertisment
നടയറ ചരുവിള വീട്ടില്‍ നജീബ് സജ്‌ന ദമ്പതികളുടെ മകന്‍ ആസിഫി(12)നെയാണ് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ ആക്രമിച്ചത്. രാവിലെ ഏഴരയ്ക്ക് നടയറ നൂറുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് മടങ്ങി നടയറ തയ്ക്കാവിന് പിന്നിലെ വഴിയിലൂടെ പോകുമ്പോള്‍ പത്തോളം വരുന്ന തെരുവുനായ്ക്കള്‍ കുട്ടിയെ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
സംഭവസമയം അതുവഴി കടന്നുവന്ന ബൈക്ക് യാത്രികനായ തെക്കതില്‍ ഇര്‍ഷാദിന്റെ ഇടപെടലിലാണ് ആസിഫിന് ജീവന്‍ തിരിച്ചുകിട്ടിയത്. നടയറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ അവസ്ഥയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us