ചെങ്ങന്നൂരില്‍ നാഗവിളക്ക് മോഷ്ടിച്ച് കുളത്തില്‍ ഉപേക്ഷിച്ചു; നഗരസഭാ  കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വണ്ടിമല ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ സ്ഥാപിച്ചിരുന്ന ശിലാ നാഗവിളക്കാണ് ഇളക്കിയെടുത്ത് പെരുങ്കുളംകുളത്തില്‍ ഉപേക്ഷിച്ചത്.

New Update
police 1

ചെങ്ങന്നൂര്‍: ക്ഷേത്രം വകയായി വഴിയരികില്‍ സ്ഥാപിച്ചിരുന്ന നാഗവിളക്ക് മോഷ്ടിച്ച് കുളത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നഗരസഭാ  കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. 

Advertisment

ചെങ്ങന്നൂര്‍ നഗരസഭാ കൗണ്‍സിലറും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ഉപാധ്യക്ഷനുമായ തിട്ടമേല്‍ കണ്ണാട്ട് വീട്ടില്‍ രാജന്‍ കണ്ണാട്ട് (തോമസ് വര്‍ഗീസ്-66), തിട്ടമേല്‍ കൊച്ചുകുന്നുംപുറത്ത് രാജേഷ് (ശെല്‍വന്‍), പാണ്ടനാട് കീഴ്വന്മഴി കളക്കണ്ടത്തില്‍ കുഞ്ഞുമോന്‍ (49) എന്നിവരെയാണ് പിടികൂടിയത്.  

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്നും വണ്ടിമല ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ സ്ഥാപിച്ചിരുന്ന ശിലാ നാഗവിളക്കാണ് ഇളക്കിയെടുത്ത് പെരുങ്കുളംകുളത്തില്‍ ഉപേക്ഷിച്ചത്.

റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ രാജന്‍കണ്ണാട്ടിന്റെ വകയായുള്ള വ്യാപാരസമുച്ചയത്തിനു കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കാനായാണ് വെള്ളിയാഴ്ച രാത്രിയില്‍ രണ്ടും മൂന്നും പ്രതികള്‍ക്ക് പണം നല്‍കി ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് കുളത്തില്‍ ഉപേക്ഷിച്ചത്. 

 

Advertisment