Advertisment

ആലപ്പുഴയില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പാമ്പു കടിയേറ്റെന്ന് സംശയം

പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി(32)യാണ് മരിച്ചത്.

New Update
3553

ആലപ്പുഴ: യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ടു ജങ്ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി(32)യാണ് മരിച്ചത്. പാമ്പു കടിയേറ്റെന്നാണ് സംഭവം. 

Advertisment

ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സിവില്‍ പോലീസ് ഓഫീസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. 

 

 

Advertisment