New Update
/sathyam/media/media_files/im8TfYCx0uNlynbUjMKA.jpg)
കൊല്ലം: കാട്ടാരക്കര കോട്ടാത്തലയില്‍ വാഹനാപകടത്തില്‍ എസ്.എഫ്.ഐ. വനിതാ നേതാവ് മരിച്ചു. അനഘ പ്രകാശാ(25)ണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ബസിന് പിന്നിടിച്ചാണ് അപകടമുണ്ടായത്.
Advertisment
എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. നെടുവത്തൂര്‍ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാര്‍ വിദ്യാദിരാജ ബി.എഡ്. കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നെടുവത്തൂര്‍ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ മകളാണ് അനഘ.