വീട്ടില്‍ അതിക്രമിച്ച് കയറി പത്തുവയസുകാരിയായ  പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം;  മതപാഠശാലയിലെ അധ്യാപകന്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്.

New Update
66

കൊല്ലം: കരുനാഗപ്പള്ളിയില്‍ പോക്‌സോ കേസില്‍ 44 വയസുകാരന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. മതപാഠശാലയിലെ അധ്യാപകനാണ് ഇയാള്‍. 

Advertisment

പത്തുവയസുകാരിയായ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ചെന്ന് ഇയാള്‍ വീട്ടില്‍ കടന്ന് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.  വീട്ടില്‍ മറ്റാരുമില്ലായിരുന്നു. പെണ്‍കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപ്പെടുകയായിരുന്നു. 

വിവരം പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപികയോട് പറയുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Advertisment