കടുത്തുരുത്തി: ചാണകം ജൈവവളമാക്കുന്ന യൂണിറ്റ് നിര്‍മിച്ച സമ്പുഷ്ടീകരിച്ച ചാണകത്തിന്റെ വിപണനോദ്ഘാടനം നടന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 പദ്ധതി പ്രകാരം രണ്ട് വനിതാ ഗ്രൂപ്പുകള്‍ക്കു അനുവദിച്ച സംരംഭകത്വ പദ്ധതിയാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇതോടുനുബന്ധിച്ചു നടന്ന കര്‍ഷക സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നികിതകുമാര്‍ നിര്‍വഹിച്ചു. കരിപ്പാടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി നടന്നത്. യോഗത്തില്‍ വെള്ളൂര്‍ പഞ്ചായത്തംഗം ഷിനി സാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു, അംഗങ്ങളായ പി.കെ. സന്ധ്യ, സ്‌കറിയ വര്‍ക്കി, കരിപ്പാടം ക്ഷീരസംഘം പ്രസിഡന്റ് പി.കെ. ദേവരാജന്‍, ഭരണസമിതിയംഗം കെ. രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.