പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐ.ഡി. കേസ് പ്രതികളും:  ഡി.വൈ.എഫ്.ഐ.

"ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്"

New Update
5353

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐ.ഡി. കേസ് പ്രതികളുമാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. പാലക്കാട് മാധ്യമങ്ങളോട് സംസാകരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ധീരജ് വധക്കേസ് പ്രതികളായ സോയി മോന്‍, നിഖില്‍ പൈലി, വ്യാജ ഐ.ഡി. കേസ് പ്രതി ഫെനി എന്നിവര്‍ വിവിധയിടങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ സജീവമാണ്. ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചാല്‍ ഇല്ലാതാക്കി കളയുമെന്ന കെ. സുധാകരന്റെ പ്രസംഗം അക്രമികള്‍ക്കുള്ള ആഹ്വാനമാണ്. കെ. കരുണാകരനെയും കെ. മുരളീധരനെയും സ്‌നേഹിക്കുന്ന പാലക്കാട്ടെ വോട്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണിത്. ഇവരുടെ തട്ടിപ്പിലും വെല്ലുവിളിയിലും പാലക്കാട്ടെ നന്മയുള്ള വോട്ടര്‍മാര്‍ വീണുപോകരുത്. 

ഈ ക്രിമിനല്‍ ബുദ്ധികള്‍ക്കെതിരെ നിലപാടെടുക്കുന്നവര്‍ക്ക് ധൈര്യമായി സരിന് വോട്ട് ചെയ്യാം. ഇങ്ങനെ വോട്ടുചെയ്യുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ. സംരക്ഷണമൊരുക്കുമെന്നും സനോജ് പറഞ്ഞു.

Advertisment