റാന്നി: ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വായിപൂര് പുത്തന്‍പറമ്പില്‍ നന്ദനന്റെ (മുത്ത്) മകന്‍ രെഞ്ചു നന്ദന(28)നാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.30നാണ് സംഭവം. പത്തനംതിട്ടയിലെ എ.വി.ജി. മോട്ടോഴ്സില്‍ ജോലിക്ക് പോകവെ മഠത്തിന്‍ച്ചാലില്‍ വച്ചായിരുന്നു അപകടം. ഉടന്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാതാവ്: അനിത. സഹോദരന്‍: രഞ്ജിത് നന്ദനന്‍, രോഹിത് നന്ദനന്‍.